ജിയോ ബേബിയുടെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ജ്യോതിക മലയാളത്തിലേക്ക്

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനൊപ്പം ജ്യോതികയുടെ സാന്നിധ്യവും പ്രഖ്യാപിക്കും എന്നാണ് സൂചന.

‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ ജിയോ ബേബി ഒരുക്കുന്ന പുതിയ ചിത്രം ഒരു ഫാമിലി-ഡ്രാമ എന്‍റര്‍ടെയ്നര്‍ ആണെന്ന് പറയപ്പെടുന്നു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി അടുത്ത മാസം ജിയോ ബേബി ചിത്രത്തിലേക്ക് കടക്കും. നേരത്തെ പ്രിയദര്‍ശന്‍റെ ‘രാക്കിളിപ്പാട്ട്’ എന്ന ചിത്രത്തില്‍ ജ്യോതിക അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രം മലയാളത്തില്‍ തീയേറ്ററുകളില്‍ എത്തിയില്ല. നേരിട്ട് ടി.വി പ്രദര്‍ശനത്തിന് എത്തുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *