പാചകവാതക വില വർധനവിനെതിരെ അടുപ്പ്കൂട്ടൽ സമരം നടത്തി

കൊയിലാണ്ടി : പാചകവാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെ ദേശ വ്യാപകമായി കോൺഗ്രസ് ആഹ്വാനം ചെയ്ത അടുപ്പ് കൂട്ടൽ സമരം കൊയിലാണ്ടി നോർത്ത്‌ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊല്ലം ടൗണിൽ സംഘടിപ്പിച്ചു.

കെ.പി.സി.സി മെംബർ പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.പി നിഷാദ് അധ്യക്ഷനായി . വി.ടി സുരേന്ത്രൻ ,നടേരിഭാസ്ക്കരൻ ,പി.കെ പുരുഷോത്തമൻ , അഡ്വ.പി.ടി ഉമേന്ദ്രൻ, അൻസാർ കൊല്ലം, തൻ വീർ കൊല്ലം , പി.പി.നാണി എൻ ദാസൻ സംസാരിച്ചു. കൗൺസിലർമാരായ കെ.എം സുമതി, ജിഷ. ഷീബ അരീക്കൽ ,ശൈലജ എന്നിവർ സമരത്തിന് നേതൃത്വം നല്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *