മൈജി- മൈ ഹബ്ബിന്റെ 55-ാമത് ഷോറൂമിന്റെ ഉദ്ഘാടനം മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ
ഷോറൂമാണ് ഇടപ്പള്ളിയില്‍ ലുലു മാളിന് എതിര്‍ വശം തുറന്നിരിക്കുന്നത്. മൊബൈല്‍ഫോണ്‍, ലാപ്ടോപ്പ് , ടാബ്ലെറ്റ്, ക്യാമറ, ലാന്റ് ഫോണ്‍, എന്റര്‍ടെയിന്‍മെന്റ്സ് , സ ിം&റീച്ചാര്‍ജ്, ഗാഡ്ജറ്റ്സ് ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ ആക്സസറീസ്, റിപ്പയര്‍ & സര്‍വ്വീസിംഗ് തുടങ്ങി എല്ലാ ഡിജിറ്റല്‍ ഉന്‍പ്പന്നങ്ങളും സേവനങ്ങളും ഒരു കുടക്കീഴില്‍ അണ ിനിരക്കുന്ന ഫ്ളാഗ്ഷിപ്പ് സ്റ്റോറാണ് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്. ലോകോത്തരമായ എല്ലാ ഉല്‍പ്പന്നങ്ങളും മൈജിയില്‍ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങില്‍ മൈജി- മൈ ഹബ്ബിന്റെ എകെ ഷാജി, മൈജി മാര്‍ക്കറ്റിംഗ് ജനറല്‍ നമാനേജര്‍ അനീഷ് സി ആര്‍ , ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ നദീര്‍ സികെവി, സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജെയ്സല്‍ , മാര്‍ക്കറ്റിംഗ് ഡിജിഎം ഫിറോസ്, പര്‍ച്ചേയ്സ് ഹെഡ് കെകെ വഹാബ് , എച്ച് എംടി ഗോ്ളബല്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ടിഎസ് ശ്രീധര്‍ തുടങ്ങീയവര്‍ പങ്കെടുത്തു.












