ജിമിക്കി ഫെസ്റ്റ് പ്രശസ്ത സിനിമാതാരം വി.കെ.ശ്രീരാമനും ഡോ. ബോബി ചെമ്മണൂരും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു അനിൽ സി.പി(ജനറൽ മാനേജർ-മാർക്കറ്റിംഗ്) സമീപം
916 സ്വർണ്ണത്തിൽ പണിതീർത്ത രണ്ട് കിലോഗ്രാമോളം തൂക്കം വരുന്ന ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മൽ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ തൃശ്ശൂർ ഷോറൂമിൽ നടക്കുന്ന ജിമിക്കി ഫെസ്റ്റിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നു. ജിമിക്കി ഫെസ്റ്റ് പ്രശസ്ത സിനിമാതാരം വി.കെ.ശ്രീരാമനും ഡോ. ബോബി ചെമ്മണൂരും ചേർന്ന് ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് വൈവിധ്യമാർന്ന ജിമിക്കികളുടെ വൻശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്.ഇതോടുനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ അറിയിച്ചു. ജിമിക്കി ഫെസ്റ്റ് ഈ മാസം 30 ന് അവസാനിക്കും.














