കാസര്‍കോട്: പേരാല്‍ കണ്ണൂരിലെ ബി എം ഷെഫീഖിനെ(23) വെട്ടിക്കൊലപ്പെടുത്തി മണല്‍കൂനയില്‍ മൃതദേഹം തള്ളിയ കേസില്‍ രണ്ടുപേരെ കുമ്പള സി ഐ കെ പി സുരേഷ് ബാബുവും സംഘവും അറസ്റ്റു ചെയ്തു. പേരാല്‍ പൊട്ടോരിയിലെ എം എ അബ്ദുല്‍ സലാം(20), എടനാട്ടെ മുഹമ്മദ് നൗഷാദ്(21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ പേരാലിലെ അഷീറിനെ(21) പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പൊട്ടോരിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ നിര്‍മാണംനടക്കുന്ന വീടിനടുത്ത് കൂട്ടിയിട്ട മണലിലാണ് ഷെഫീഖിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഷെഫിഖ് അറസ്റ്റിലായ പ്രതി എം എ അബ്ദുല്‍ സലാമിനെ ഒന്നരമാസം മുമ്പ് കാറില്‍ തട്ടികൊണ്ടുപോയി കൈകാലുകള്‍ തല്ലിയൊടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത ശേഷം ഷെഫിഖ്് കൊല്ലപ്പെട്ട സ്ഥലത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ബുധനാഴ്ച രാത്രി അറസ്റ്റിലായ പ്രതി നൗഷാദ് തന്ത്രപൂര്‍വ്വം വിളിച്ചുകൊണ്ട് പോയി സംസാരിക്കുന്നതിനിടെ മറ്റ് പ്രതികളായ സലാം, അസിര്‍ എന്നിവര്‍ എത്തുകയും മദ്യപിക്കാനായി കൂട്ടിക്കൊണ്ടുപോയി ദേഹമാസകലം കത്തി കൊണ്ട് വെട്ടി. ആത്മരക്ഷാര്‍ഥം ഓടുന്നതിനിടയില്‍ വീടു ിര്‍മാണത്തിന് ഇറക്കിയ മണലില്‍ വീഴുകയായിരുന്നു. ഇവിടെ വച്ച് വീണ്ടും വെട്ടി മരണം ഉറപ്പു വരുത്തിയ ശേഷം മൃതദേഹത്തിന്റെ കഴുത്ത് വരെയുള്ള ഭാഗം മണല്‍കൊണ്ട് മൂടി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതായും കൊല്ലാനുപയോഗിച്ച കത്തി കാസര്‍കോഡ് മാര്‍ക്കറ്റ് റോഡിലെ ഒരു കടയില്‍ നിന്നും വാങ്ങിയതാണെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
FLASHNEWS