പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിനു നേരെ ആക്രമണം. ആഹ്ലാദ പ്രകടനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ഗോമതി പൊലീസില്‍ മൊഴി നല്‍കി. തലയ്ക്ക് പരുക്കേറ്റ ഗോമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് ആക്രമത്തിനു പിന്നിലെന്ന് ഗോമതിയും സഹപ്രവര്‍ത്തകരും ആരോപിച്ചു.












