തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു തിരിച്ചടിയായത് ഒറ്റക്കെട്ടായിനിന്നു പ്രവർത്തിക്കാതിരുന്നതിനാലെന്ന്ഇ.ടി. മുഹമ്മദ് ബഷീർ. യുഡിഎഫിലുണ്ടായ സംഘടനാപരമായ പിഴവുകൾ എൽഡിഎഫിനു ഗുണം ചെയ്തു.തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് കൂട്ടായപ്രവർത്തനം എന്ന തലത്തിലേക്കു വന്നത്.ബിജെപിയെയും വർഗീയ ശക്തികളെയും തുരത്താൻ ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ള മതേതര പാർട്ടികളെ യുപിഎയുടെഭാഗമാക്കണം. രാജ്യം മുഴുവൻ അസഹിഷ്ണുതയും വർഗീയതയും വ്യാപിപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണു ബിഹാറിലെ ജനവിധി. ഇതരസംസ്ഥാനങ്ങളിലെ മതേതര ശക്തികൾക്കു കൂടി ഊർജ്ജം പകരുന്ന വിജയമാണ് ബിഹാറിൽ മഹാസഖ്യം നേടിയതെന്നും അദ്ദേഹം പറഞ്ഞു.












