കേരളത്തിന്റെ ആദ്യ മെട്രോയുടെ കുതിപ്പിന് ജനവരി 23-ന് തുടക്കമാകും


കേരളത്തിന്റെ ആദ്യ മെട്രോയുടെ കുതിപ്പിന് ജനവരി 23-ന് തുടക്കമാകും. കേരളം കാത്തിരിക്കുന്ന മെട്രോയുടെ ആദ്യ ഓട്ടം മുട്ടം യാര്‍ഡിലാണ്. ആഘോഷമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെട്രോയ്ക്ക് പച്ചക്കൊടി വീശുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു.ഫിബ്രവരി മുതല്‍ ആലുവയില്‍ നിന്ന് തുടങ്ങുന്ന മെട്രോ ട്രാക്കിലൂടെ തുടര്‍ച്ചയായി പരീക്ഷണ ഓട്ടമുണ്ടാകും. മാസങ്ങള്‍ നീളുന്ന പരീക്ഷണ ഓട്ടത്തിനു ശേഷമേ യാത്രാ സര്‍വീസിന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കൂ.




Sharing is Caring