പത്തനംതിട്ടയില്‍ നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു


പത്തനംതിട്ട കൈപ്പട്ടൂരില്‍ നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. കൊല്ലം സ്വദേശികളായ നോയല്‍, ജിഷ്ണു എന്നിവരാണ് അച്ചന്‍കോവിലാറില്‍ മുങ്ങിമരിച്ചത്.


സുഹൃത്തുക്കളോടൊപ്പമെത്തിയ സംഘം പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടയിലാണ് വിനോദയാത്രാ സംഘത്തില്‍പ്പെട്ട രണ്ടു പേര്‍ നദിയിലെ കയത്തില്‍പ്പെട്ടത്. ഇവരെ രക്ഷപ്പെടുത്താന്‍ കൂടെയുള്ളവര്‍ ശ്രമിച്ചെങ്കിലും രണ്ടുപേരും മുങ്ങിത്താഴുകായായിരുന്നു. കൂടെയുള്ളവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം ഫയര്‍ഫോഴ്‌സിലും പൊലീസിലും അറിയിച്ചത്. ഫയര്‍ഫോഴ്‌സെത്തി നടത്തിയ തെരച്ചിലിലാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്.




Sharing is Caring