എംആര്‍എ ഫ്രൂട്ട്‌സ് ആന്റ് നട്‌സില്‍ നിന്നു വാങ്ങിയ ചീസില്‍ പുഴുക്കളെ കണ്ടതിനെ തുടര്‍ന്ന് കട അടച്ചുപൂട്ടി


img-20161109-wa0050വടകര: എംആര്‍എ ഫ്രൂട്സ് ആന്‍ഡ് നട്സില്‍ നിന്ന് വാങ്ങിയ ചീസില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് കടയ്ക്ക് മുന്നില്‍ സംഘര്‍ഷം. ആളുകള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പോലീസും നഗരസഭ ആരോഗ്യവിഭാഗവും സ്ഥലത്തെത്തി. പരിശോധനയില്‍ ചീസില്‍ പുഴുക്കളെ കണ്ടതിനെ തുടര്‍ന്ന് കട രാത്രി അടച്ചുപൂട്ടി. സമീപത്ത് പ്രവര്‍ത്തിക്കുന്ന എംആര്‍എ ബേക്കറി ആന്‍ഡ് ഹോട്ടല്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുദ്രാവാക്യം മുഴക്കിയെങ്കിലും പൊലീസ് ഇടപെടലില്‍ എല്ലാവരും പിരിഞ്ഞുപോയി. രാത്രി ഒന്‍പതോടെയാണ് സംഭവം. ജനതാറോഡ് നിലാവ് വീട്ടില്‍ ഷിബു വാങ്ങിയ ചീസിലാണ് പുഴുവിനെ കണ്ടത്.വീട്ടിലെത്തി കുട്ടിക്ക് നല്‍കിയ ചീസില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പുഴക്കളെ കണ്ടത്. ചീസുമായി ഉടന്‍ കടയിലെത്തി ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. നഗരസഭ ജെഎച്ച്‌ഐ ടി.പി.ബിജുവിന്റെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥരാണ് ചീസ് പരിശോധിച്ചത്. വിദഗ്ധ പരിശോധനക്ക് വേണ്ടി സാംപിള്‍ എടുക്കുകയും ചെയ്തു. കടയുടെ ലൈസന്‍സും മറ്റു രേഖകളും പരിശോധിച്ച ശേഷം കട താല്‍ക്കാലികമായി അടക്കാന്‍ നിര്‍ദേശം നല്‍കി.img-20161109-wa0051




Sharing is Caring