കൊച്ചിയില്‍ സിഐടിയു നേതാവിനെ കുത്തി പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ ബുധനാഴ്ച വാഹനപണിമുടക്ക്. ഓട്ടോ, ടാക്‌സി, സ്വകാര്യബസ്, ലോറികള്‍ എന്നിവ നിരത്തിലിറങ്ങില്ല. സ്വകാര്യ വാഹനങ്ങളെ തടയില്ല.
സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് ഗോപിനാഥനാണ് ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ പാലാരിവട്ടം ജംഗ്ഷനില്‍ വെച്ച് കുത്തേറ്റത്.

കൊച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പാലാരിവട്ടത്ത് യൂബര്‍ ടാക്സി ഓഫീസിന് നേരെ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം നടന്നുവരവെ പിന്നിലൂടെ എത്തിയ ഒരാള്‍ വടിവാള്‍ പോലുള്ള ആയുധം ഉപയോഗിച്ച് വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കഴുത്തിന് കുത്തേറ്റ ഗോപിനാഥനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടകര സ്വദേശി ഉണ്ണികൃഷ്ണനെന്നയാളാണ് ഗോപിനാഥനെ ആക്രമിച്ചതെന്നാണ് സൂചന.












