പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡനം ഉള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് നീക്കം. പരാതിക്കാരിയായ അധ്യാപികയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസ് ശക്തിപ്പെടുത്താനാണ് നീക്കം.
നിലവില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരി ആദ്യം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ കേസ് അന്വേഷണം പുതിയതായി എടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തി.
ഇതില്‍ പരാതിക്കാരി ലൈംഗിക പീഡനം ഉള്‍പ്പെടെ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതായാണ് സൂചന. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. പരാതി വന്നതോടെ കഴിഞ്ഞ രണ്ട് ദിവസമായി എംഎല്‍എ ഒളിവിലാണ്.