
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. നെയ്യാർ സ്വദേശി ശശിധരനാണ് പരിക്കേറ്റത്.ഇന്നലെയാണ് അപകടം നടന്നത്.തൂങ്ങാംപാറ ഇക്കോ ടൂറിസം നിർമാണ ഉദ്ഘാടനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മന്ത്രിയുടെ വാഹനം ശശിധരന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
മന്ത്രിയുടെ വാഹനത്തിന്റെ അതേ ദിശയിലാണ് ശശിധരനും സഞ്ചരിച്ചിരുന്നത്.ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്ക് പരിക്കേറ്റ ശശിധരനെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലീസുകാർ തച്ചോട്ടുക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയതായി പൊലീസ് അറിയിച്ചു.
