തൃശ്ശൂർ പൂരത്തിൽ ആചാരങ്ങൾക്ക് മുടക്കം വന്നിട്ടില്ലെന്ന് മന്ത്രി കെ രാജൻ

തൃശ്ശൂർ പൂരത്തിൽ ആചാരങ്ങൾക്ക് മുടക്കം വന്നിട്ടില്ലെന്ന് മന്ത്രി കെ രാജൻ. എല്ലാ ചടങ്ങുകളും കൃത്യമായി നടത്തി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചിട്ടും വെടിക്കെട്ട് വൈകിയത് സാങ്കേതിക കാരണങ്ങളാലാണ്. തിരുവമ്പാടിയും പാറമേക്കാവും വിഷയത്തിൽ സർക്കാർ ഇടപെട്ടതിന് പ്രശംസിച്ചു. പൂരവിവാദം എൽഡിഎഫിന്റെ ജയസാധ്യതയെ ബാധിക്കില്ലെന്നും കെ രാജൻ പ്രതികരിച്ചു.പൂരം പ്രതിസന്ധി എൽഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറും പറഞ്ഞു.

പ്രതിസന്ധി വോട്ടാക്കി മാറ്റാൻ മറ്റുചില മുന്നണികൾ ശ്രമിച്ചുവെന്ന് സുനിൽ കുമാർ കുറ്റപ്പെടുത്തി.തൃശൂർ പൂരവിവാദം ശബരിമല പോലെ ആളിക്കത്തിക്കാൻ നീക്കം നടക്കുന്നു. ചിലർ അതിന് ശ്രമിക്കുന്നു. ആചാരങ്ങളറിയാത്ത പൊലീസുകാർ ഡ്യൂട്ടിക്ക് വരുന്നതാണ് പ്രശ്നമെന്നും പൂരത്തിനെതിരേ പ്രത്യേക എൻ.ജി.ഒകളുടെ നേതൃത്വത്തിൽ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആചാരങ്ങളറിയാത്ത പൊലീസുകാർ ഡ്യൂട്ടിക്ക് വരുന്നതാണ് പ്രശ്നം. വരുംകാലങ്ങളിൽ അനുഭവസമ്പത്തുള്ള ഉദ്യോ​ഗസ്ഥർക്ക് ചുമതല കൈമാറും. ഇത്തവണ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തൃശ്ശൂരിലെ പൊലീസ് ഉദ്യോ​ഗസ്ഥരിൽ പലരും പുറത്തായിരുന്നു. പൂരത്തിനെതിരേ പ്രത്യേക എൻ.ജി.ഒകളുടെ നേതൃത്വത്തിൽ ലോബി ലോബി പ്രവർത്തിക്കുന്നുവെന്നും സുനിൽകുമാർ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *