ഇന്ത്യൻ തോൽവി പ്രവചിച്ച് മൈക്കൽ വോൺ

ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ആവേശകരമായി മുന്‍പോട്ട് പോകുമ്ബോള്‍ ക്രിക്കറ്റ്‌ ആരാധകര്‍ എല്ലാം പ്രതീക്ഷിക്കുന്നത് രണ്ടാം ഇന്നിങ്സിലെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ തിരിച്ചുവരവ് തന്നെയാണ്.

നേരത്തെ ആദ്യ ദിനത്തില്‍ വെറും 78 റണ്‍സില്‍ പുറത്തായ ഇന്ത്യന്‍ ടീം പക്ഷേ മൂന്നാം ദിനത്തില്‍ രണ്ടാമത്തെ ഇന്നിങ്സില്‍ കാഴ്ചവെക്കുന്നത് വന്‍ പോരാട്മാണ്. നാണക്കേടിന്റെ നേട്ടം സ്വന്തമാക്കുന്നില്ല എന്ന് ഉറപ്പിച്ച പോലെ ലീഡ്സില്‍ ബാറ്റിങ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ടീമിന് അവസാന രണ്ട് ദിവസം അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റും ആരാധകരും എല്ലാം വിശ്വസിക്കുന്നത്.

എന്നാല്‍ ടീം ഇന്ത്യക്കും നായകന്‍ വിരാട് കോഹ്ലിക്കും ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. ലീഡ്സ് ടെസ്റ്റില്‍ ടീം ഇന്ത്യയുടെ തോല്‍വി പ്രവചിക്കുന്ന മൈക്കല്‍ വോണ്‍ പരമ്ബരയില്‍ 1-1ന് ഇംഗ്ലണ്ട് ഒപ്പം എത്തുമെന്നും തുറന്ന് പറയുന്നുണ്ട്. ” ഇനി സ്കോര്‍ ബോര്‍ഡ്‌ എന്താകും എന്നത് ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന് മറക്കാം. അവരുടെ തോല്‍വിക്ക് തന്നെ ലീഡ്സില്‍ പിറക്കും. ഇനി രണ്ടാമത്തെ ഇന്നിങ്സില്‍ എങ്ങനെയാകും മത്സരം പുരോഗമിക്കുക എന്നതില്‍ അവര്‍ കൂടുതല്‍ ചിന്തിക്കേണ്ട. നേരത്തെ ഒന്നാം ഇന്നിങ്സില്‍ പരാജയമായ അവരില്‍ നിന്നും കൂടുതല്‍ ആരും കരുതുന്നില്ല ” വോണ്‍ അഭിപ്രായം വിശദമാക്കി

“വളരെ അധികം വെല്ലുവിളികളെ നേരിട്ട് മാത്രമേ ഇന്ത്യന്‍ ടീമിന് അവസാന രണ്ട് ദിവസത്തില്‍ വമ്ബന്‍ സ്കോറിലേക്കും എത്താന്‍ കഴിയൂ.400-500 എന്നൊരു വന്‍ സ്കോര്‍ അവര്‍ ലക്ഷ്യമാക്കണം.വമ്ബന്‍ സ്കോറിലേക്ക് എത്തുവാന്‍ എല്ലാ താരങ്ങളും വ്യക്തമായ പ്ലാനും ഒപ്പം എഫോര്‍ട്ടും നല്‍കണം. ഈ ആഴ്ചയില്‍ ഇന്ത്യന്‍ ടീം തോല്‍വി വഴങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”മുന്‍ താരം ഇന്ത്യന്‍ ടീം തോല്‍വിയെ വിശദീകരിച്ചു. നിലവില്‍ 91 റണ്‍സുമായി പൂജാര 45 റണ്‍സുമായി നായകന്‍ വിരാട് കോഹ്ലി എന്നിവരാണ് ക്രീസില്‍. അവസാന രണ്ട് ദിവസവും എല്ലാ താരങ്ങളും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ലീഡ്സില്‍ തോല്‍ക്കാതെ ഇന്ത്യക്ക്‌ രക്ഷ നേടുവാന്‍ സാധിക്കൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *