കൂഗിള്‍ കുട്ടപ്പയുടെ ടീസർ പുറത്തിറങ്ങി

മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍റെ തമിഴ് റീമേക്ക് ആണ് കൂഗിള്‍ കുട്ടപ്പ.രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തമിഴ് പതിപ്പില്‍ കെ.എസ് രവികുമാര്‍ മുഖ്യ വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. തര്‍ഷാനും, ലോസ്ലിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തില്‍ സുരാജ് ചെയ്ത വേഷമാണ് രവികുമാര്‍ തമിഴില്‍ ചെയ്യുന്നത്.

രവി കുമാറിന്റെ സംവിധാന സഹായികളായി പ്രവര്‍ത്തിച്ച ശബരിയും, ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബുവും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *