തൊണ്ണൂറുകളില്‍ വാങ്ങിയ വാഹനം വീണ്ടും പുത്തന്‍മോടിയോടെ സ്വന്തമാക്കി എംജി ശ്രീകുമാര്‍

ആദ്യമായി വാങ്ങുന്ന വാഹനം എല്ലാവര്‍ക്കും പ്രിയപ്പെട്ട് തന്നെയാണ്. മലയാളികളുടെ പ്രിയപ്പെട്ട താര ദമ്ബതികളാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും തങ്ങളുടെ പ്രിയപ്പെട്ട ആദ്യ വാഹനത്തെ വീണ്ടും വീ്ട്ടിലെത്തിച്ചിരിക്കുകയാണ്.പാട്ട് പാടി കിട്ടിയ പണം കൊണ്ട് താന്‍ ആദ്യമായി വാങ്ങിയ വാഹനത്തിന്റെ വിശേഷം ഗായകന്‍ ആദ്യമായി പങ്ക് വച്ചത് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് .പിന്നീട് തന്റെ സോഷ്യല്‍ മീഡിയ പേജിലും ഈ സന്തോഷം എം.ജി ശ്രീകുമാര്‍ പങ്കുവെച്ചിട്ടുണ്ട്.

99 മോഡല്‍ മാരുതി 800 കാറിനെയാണ് പുതിയ നിറം നല്‍കി എം.ജി ശ്രീകുമാര്‍ പുത്തനാക്കി എടുത്തത്.
അണിഞ്ഞൊരുങ്ങി പുത്തന്‍ ചന്തവുമായി നില്‍ക്കുന്ന 99 മോഡല്‍ മാരുതി 800 വാഹനപ്രേമികളുടെ ഹൃദയം കവരും. 1984ലാണ് പാട്ടുകാരനാകാന്‍ എം.ജി ശ്രീകുമാര്‍ ചെന്നൈയിലെത്തുന്നത്. ആദ്യകാലത്ത് ഹോട്ടലില്‍ താമസവും സ്റ്റുഡിയോയില്‍ പോകുന്നതും ഓട്ടോയിലുമായിരുന്നു. പിന്നീട് എം.ജി ശ്രീകുമാറും കലാസംവിധായകന്‍ സാബു സിറിളും സുഹൃത്തുക്കളും ചേര്‍ന്ന് അഞ്ചുസെന്റ് സ്ഥലം വാങ്ങി ചെറിയ ഫ്‌ലാറ്റ് പണിതു.

പിന്നെയാണ് എം.ജി ശ്രീകുമാര്‍ ഈ കാറ് വാങ്ങുന്നത്. 1999ല്‍ ഒന്നരലക്ഷം രൂപയാണ് താന്‍ നല്‍കിയത് എന്നാണ് എം.ജി ശ്രീകുമാര്‍ ഓര്‍ക്കുന്നത്. നരസിംഹം, വല്യേട്ടന്‍ തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് പാടാന്‍ പോയത് ഈ കാറിലാണെന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്. ഫ്‌ലാറ്റില്‍ നിന്ന് സ്റ്റുഡിയോയിലേക്കും തിരിച്ചും പോകാനാണ് എം.ജി ശ്രീകുമാര്‍ കൂടുതലും ഉപയോഗിച്ചത്. ആകെ ദൂരയോട്ടംപോയത് തിരുപ്പതിയിലും പുട്ടപര്‍ത്തിയിലും. 23 വര്‍ഷത്തിനുള്ളില്‍ ഈ കാറ് ഓടിയത് 28000 കിലോമീറ്റര്‍ ആണെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്. ടയറുപോലും മാറ്റിയിട്ടില്ലെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്.

പാട്ട് പാടിയ കാശുകൊണ്ട് ആദ്യമായി വാങ്ങിയ വാഹനം. ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ പാടാന്‍ സ്റ്റുഡിയോയിലേക്ക് ഓടിച്ചുപോയ വണ്ടി. മോഹന്‍ലാലും പ്രിയദര്‍ശനും രവീന്ദ്രന്‍ മാഷും ജോണ്‍സണും ഔസേപ്പച്ചനും അടക്കം ഒട്ടേറെ പ്രതിഭകള്‍ കയറിയ കാര്‍. തന്റെ വാഹനത്തെ കുറിച്ച്‌ അദ്ദേഹം പറയുന്നു.. ഇതെല്ലാം കൊണ്ട് തന്നെ ഈ വണ്ടി തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയുകയാണ് പ്രിയ ഗായകന്‍. ഇപ്പോള്‍ മൂന്ന് പുതിയ കാറുകള്‍ വേറെയുണ്ടെങ്കിലും ഇവനെ ഉപേക്ഷിക്കാന്‍ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു സൈക്കിളില്‍പ്പോലും ഉരസിയിട്ടില്ല. ഇനി നമുക്ക് രണ്ടുപേര്‍ക്കുംകൂടി എറണാകുളം നഗരത്തിലൂടെ ഇതിലൊരു സവാരിപോകണം’ എന്നാണ് കാറ് പുതുക്കിയെുത്തതോടെ ശ്രീകുമാര്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ലേഖയോട് പറയുന്നത്.അത്രമേല്‍ പ്രിയപ്പെട്ട വാഹനം ആയതുകൊണ്ടാണ് ഇതിനെയൊന്ന് പുത്തനാക്കി എടുത്തത് എന്നും എം.ജി പറയുന്നു. ആദ്യം ചുവന്ന നിറത്തില്‍ ആയിരുന്നു കാറിനെ ഇപ്പോള്‍ വെള്ള നിറത്തിലേക്ക് മാറ്റിയിരിക്കുകയാണ് എം.ജി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *