പുരുഷന്മാർക്കും ഗർഭ നിരോധന ഗുളികകൾ, ഒന്ന് കഴിച്ചാൽ ഒരാഴ്ചത്തേക്ക് പേടി വേണ്ട


ഗർഭനിരോധന മേഖലയിൽ വിപ്ലവകരമായ ഒരു കണ്ടുപിടുത്തം കൂടി. പുരുഷന്മാർക്ക് ഉറകളും സ്ത്രീകൾക്ക് ഗുളികകളുമാണ് നിലവിൽ ഉള്ള പ്രധാന മാർഗങ്ങൾ. ഗുളികകൾ കഴിക്കുന്നത് സ്ത്രീകൾക്ക് ശാരീരിക -മാനസിക പ്രശ്നം ഉണ്ടാക്കുന്നതും ഉറ ധരിക്കുന്നത് പുരുഷന്മാർക്കു സുഖം കുറയ്ക്കുന്നതും പുത്തൻ മാർഗത്തിനു വേണ്ടിയുള്ള ഗവേഷണത്തിന് വേഗം കൂട്ടി.


ഈ പ്രതിസന്ധിക്കു പരിഹാരമായി പുരുഷന്മാർക്കുള്ള ഗർഭനിരോധന ഗുളികകൾ വരാൻ പോകുന്നു. ബ്രിട്ടനിലെ വോൾവർ ഹാംപ്ടൺ സർവകലാശാല ആണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഈ മരുന്ന് ഗുളിക രൂപത്തിൽ കഴിക്കുകയോ മൂക്കിൽ സ്പ്രൈ ചെയ്യുകയോ ചെയ്താൽ മതിയെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടനിലെ മാധ്യമങ്ങൾ ആണ് വാർത്ത പുറത്തു വിട്ടത്.


ലൈംഗിക ബന്ധത്തിന് മുമ്പാണ് ഗുളിക കഴിക്കേണ്ടത്. ഇതോടെ പുരുഷ ബീജത്തിന് ചലന ശേഷി നഷ്ടപ്പെടുന്നു. അണ്ഡത്തോട് സംയോജിക്കാൻ അങ്ങിനെ പുംബീജത്തിന് കഴിയാതെ വരുന്നു. ഗുളികയുടെ ഫലം ഒരാഴ്ച വരെ നിലനിൽക്കുമെന്നാണ് റിപോർട്ടുകൾ. 2021ൽ ഗുളിക ലഭ്യമാകുമെന്നാണ് പ്രതീക്ഷ.



Sharing is Caring