മെഗാ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് ജോയ്ആലുക്കാസ്


കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്, ലോക രക്തദാനദിനത്തോട് അനുബന്ധിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയ്ക്കകത്തും അന്താരാഷ്ട്ര ഷോറൂമുകളിലുമായി സംഘടിപ്പിച്ച മെഗാ ക്യാമ്പുകളില്‍ നിന്നായി 2500 യൂണിറ്റ് രക്തമാണ് ശേഖരിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും ഷോറൂമുകളില്‍ ഒരേ സമയം നടന്ന ക്യാമ്പിന് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും മികച്ച പങ്കാളിത്തമാണ് ലഭിച്ചത്.

” സമൂഹത്തോടുള്ള പ്രതിബദ്ധതയ്ക്ക് പ്രാധാന്യം നല്‍കി ആളുകളുടെ ജീവന്‍ രക്ഷിക്കുന്ന രക്തദാനം പോലുള്ള മഹത് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്കേറെ അഭിമാനമുണ്ടെന്നും് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. രക്തദാനദിനത്തില്‍ അതിനായി മുന്നോട്ടുവന്ന എല്ലാ ദാതാക്കള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”


രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും, ജീവന്‍ രക്ഷിക്കുന്ന ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ദാതാക്കളെ ആദരിക്കുന്നതിനുമായാണ് ലോക രക്തദാന ദിനം ആചരിക്കുന്നത്.


സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്ന ജോയ്ആലുക്കാസിന്റെ സാമൂഹിക പ്രതിബദ്ധതാ കാഴ്ച്ചപ്പാടുകളെ അടിവരയിടുന്നതാണ് ഈ രക്തദാന ക്യാമ്പ്.



Sharing is Caring