സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ച മീശ വിനീത് വീണ്ടും അറസ്റ്റില്‍


സോഷ്യല്‍ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റില്‍. സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് അറസ്റ്റ്. തിരുവനന്തപുരം കിളിമാനൂര്‍ വെള്ളയൂര്‍ സ്വദേശിയായ വിനീത് പീഡനം മോഷണം തുടങ്ങിയ കേസില്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട്.


മാസങ്ങള്‍ക്ക് മുമ്പ് പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 23നാണ് കണിയാപുരത്തെ നിഫി ഫ്യുവല്‍സ് മാനേജര്‍ ഷായുടെ കൈയിലുണ്ടായിരുന്ന പണം പ്രതികള്‍ കവര്‍ന്നത്.പമ്പിന്റെ കലക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോകവേയാണ് പ്രതികള്‍ പണം പിടിച്ചുപറിച്ച് ബൈക്കില്‍ കടന്നത്.


പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ ബൈക്ക് പോത്തന്‍കോട് പൂലന്‍തറയില്‍ ഉപേക്ഷിച്ച് ഓട്ടോയില്‍ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നതായി അറിഞ്ഞു.പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച പണം വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീര്‍ക്കുകയും ചെയ്തു.അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകളും യുവതിയെ പീഡിപ്പിച്ച കേസുമുണ്ട്.



Sharing is Caring