ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലെ വാതകചോർച്ചയെ തുടർന്ന് 28 പേർ ആശുപത്രിയിൽ


ബറൂച്ച്: ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലെ വാതകചോർച്ചയെ തുടർന്ന് 28 പേർ ആശുപത്രിയിൽ. ബറൂച്ച് ജില്ലയിലെ ജംബൂസറിലാണ് സംഭവം. സരോജ് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പി.ഐ ഇൻഡസ്ട്രീസിലാണ് തീപിടിത്തത്തെ തുടർന്ന് വാതകചോർച്ച ഉണ്ടായത്.ബ്രോമിൻ വാതകമാണ് ചോർന്നത്.


വാതക ചോർച്ചയെ തുടർന്ന് ശ്വാസതടസമുണ്ടായ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാതക ചോർച്ച ഉണ്ടായപ്പോൾ 2000 തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നു.ചോർച്ച നിയന്ത്രണവിധേയമായെന്ന് സബ് ഇൻസ്പെക്ടർ വൈശാലി അഹിർ മാധ്യമങ്ങളെ അറിയിച്ചു.




Sharing is Caring