മാധ്യമങ്ങള്‍ കംഗാരു കോടതികളാകരുത്, ഇത് ജനാധിപത്യത്തിന് അപമാനം: ചീഫ് ജസ്റ്റിസ്

ടിവി ചര്‍ച്ചകളിലെ കംഗാരു കോടതികള്‍ രാജ്യത്തെ അധപതിപ്പിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ജഡ്ജിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ കാമ്പെയ്നുകള്‍ തന്നെ നടക്കുന്നുണ്ട്. ജഡ്ജിമാര്‍ പെട്ടെന്ന് പ്രതികരിക്കില്ല. അത് ദയനീയതയോ നിസ്സഹായതയോ ആയി തെറ്റിദ്ധരിക്കരുത്,’ റാഞ്ചിയിലെ ഒരു അക്കാദമിക് പരിപാടിയില്‍ പ്രഭാഷണം നടത്തിക്കൊണ്ട് ജസ്റ്റിസ് രമണ പറഞ്ഞു.

‘ന്യൂ മീഡിയ ടൂളുകള്‍ക്ക് വളരെയധികം സ്വാധീന ശേഷിയുണ്ട്. എന്നാല്‍ ശരിയും തെറ്റും, നല്ലതും ചീത്തയും, യഥാര്‍ത്ഥവും വ്യാജവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിവില്ല,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
മാധ്യമങ്ങള്‍ കംഗാരു കോടതികള്‍ നടത്തുന്നത് ഞങ്ങള്‍ കാണുന്നു, ചില സമയങ്ങളില്‍ അനുഭവപരിചയമുള്ള ജഡ്ജിമാര്‍ക്ക് പോലും തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടാണ്,’ അദ്ദേഹം പറഞ്ഞു.

‘നീതി വിതരണവുമായി ബന്ധപ്പെട്ട അജണ്ട അടിസ്ഥാനമാക്കിയുള്ളതുമായ സംവാദങ്ങള്‍ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കപ്പെടുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും വ്യവസ്ഥിതിയെ തകര്‍ക്കുകയും ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ”ഈ പ്രക്രിയയില്‍, നീതി വിതരണത്തെ പ്രതികൂലമായി ബാധിക്കും,” അദ്ദേഹം പറഞ്ഞു.

പ്രിന്റ് മീഡിയയ്ക്ക് ഇപ്പോഴും ഒരു പരിധിവരെ ഉത്തരവാദിത്തമുണ്ട്, എന്നാല്‍ ‘ഇലക്ട്രോണിക് മീഡിയയ്ക്ക് ഉത്തരവാദിത്തം തീരെയില്ല, മാധ്യമങ്ങളെ സ്വയം നിയന്ത്രിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു, ‘മാധ്യമങ്ങള്‍ അവരുടെ വാക്കുകള്‍ സ്വയം നിയന്ത്രിക്കുന്നതാണ് നല്ലത്. അവരുടെ ശബ്ദം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഉപയോഗിക്കണം. അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *