ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറിയുമായി മീഡിയ പ്‌ളസ്


ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറിയുമായി മീഡിയ പ്‌ളസ് രംഗത്ത്. പരസ്യ വിപണന രംഗത്തും ഈവന്റ് മാനേജ്‌മെന്റ് രംഗത്തും പുതുമകള്‍ സമ്മാനിച്ച് ഖത്തര്‍ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്‌ളസ് ലോകത്ത് തന്നെ ഏറ്റവും ഭാരം കൂടിയ ഡയറക്ടറി പ്രസിദ്ധീകരിച്ച് ശ്രദ്ധേയമാകുന്നു. ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനൊന്നാമത് പതിപ്പാണ് ലോക റെക്കാര്‍ഡ് സ്ഥാപിച്ചത്.


ഡയറക്ടറിയുടെ പ്രകാശനം സ്വിസ് ബെല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലോജിക് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ടി.വി.എച്ച്. യൂസുഫിന് ആദ്യ പ്രതി നല്‍കി ഖത്തര്‍ യു.എ.ഇ. എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ മത്തായ് വൈദ്യന്‍ നിര്‍വഹിച്ചു. ഓണ്‍ ലൈന്‍ പതിപ്പ് മറൈന്‍ എയര്‍ കണ്ടീഷനിംഗ് ആന്റ് റഫ്രിജറേഷന്‍ കമ്പനി ജനറല്‍ മാനേജര്‍ ടി.എ.ജെ.ഷൗക്കത്തലിയും ഐ ഫോണ്‍ ആപ്‌ളിക്കേഷന്‍ സ്റ്റാര്‍ കിച്ചണ്‍ എക്യൂപ്‌മെന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ പി.എം അബ്ദുല്‍ സലാമും ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ ഈസ്‌റ്റേണ്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ബൈജു കെ.സിയും ഉദ്ഘാടനം ചെയ്തു.




Sharing is Caring