പൊലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനമെന്ന് എം.ബി. രാജേഷ്

തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനത്തിനെതിരെ എംബി രാജേഷ് എംപി രംഗത്ത് എത്തി. അക്കാദമി കാന്റീനിലെ ഭക്ഷണവിഭവങ്ങളില്‍ നിന്നും ബീഫ് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്താണ് എംബി രാജേഷ് എംപി രംഗത്ത് എത്തിയത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടത്തെഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ആര്‍.എസ്സ്.എസ്സിന്റെ ബീഫ് വിരുദ്ധ പ്രചാരണം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്രകാരം ഒരു തീരുമാനമുണ്ടായിട്ടുള്ളതെന്ന് എംബി രാജേഷ് എംപി വ്യക്തമാക്കി.ഫെയ്സ്ബുക്ക് പേജിലൂടെയാണ് രാജേഷ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആര്‍എസ്എസ്സിന്റെ ബീഫ് വിരുദ്ധ പ്രചാരണം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഇപ്രകാരം ഒരു തീരുമാനമുണ്ടായതെന്നും രാജേഷ് ആരോപിക്കുന്നു. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്‌ സംഘപരിവാര്‍ അജണ്ടയ്ക്കു മുന്നില്‍ തലകുനിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. എറണാകുളത്തെ മീറ്റ്‌ പ്രോ‍ഡക്റ്റ്സ് ഓഫ് ഇന്ത്യയ്ക്കു നേരെയുണ്ടായ ഭീഷണിയെ പൊലീസ് അവഗണിച്ചതും ശക്തമായ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Spread the love