തെരുവുനായകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാം: ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. പരുക്കേറ്റതും മാരകമായ രോഗം ബാധിച്ച് അലഞ്ഞുതിരിയുന്നതും പേയിളകി അക്രമാസക്തമായി അലയുന്നതുമായ നായ്ക്കളെ കൊല്ലാമെന്നും ഇക്കാര്യത്തില്‍ മൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും നാന്നൂറ് പേജുള്ള വിധിന്യായത്തില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. ഇതിന് നിയമാനുസൃതമായ നടപടികളാണ് അവര്‍ കൈക്കൊള്ളേണ്ടത്. വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കണം. നായശല്യം അറിയിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളില്‍ പരാതി സെല്‍ സ്ഥാപിക്കണം.
എല്ലാ ജില്ലകളിലും മൃഗാശുപത്രികളും താലൂക്കുകളില്‍ പോളിക്ലിനിക്കുകളും സ്ഥാപിക്കണം. ജില്ലാതലങ്ങളില്‍ റെസ്‌ക്യൂ ഹോമുകള്‍ സ്ഥാപിക്കണം.തദ്ദേശ സ്ഥാപനങ്ങള്‍ നിയമാനുസൃത നടപടികള്‍ കൈക്കൊള്ളണമെന്നും ഇത് സംബന്ധിച്ച് നിയമങ്ങളും ചട്ടങ്ങളും തദ്ദേശസ്ഥാപനങ്ങള്‍ പാലിക്കണമെന്നും കോടതി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *