കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം ദൗർഭാ​ഗ്യകരമെന്ന് മേയർ ബീന ഫിലിപ്പ്


കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം ദൗർഭാ​ഗ്യകരമെന്ന് മേയർ ബീന ഫിലിപ്പ്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ വിദ​ഗ്ദ പരിശോധന ആവശ്യമാണ്. കോർപ്പറേഷൻ തലത്തിൽ അന്വേഷണം നടത്തുമെന്ന് മേയർ വ്യക്തമാക്കി. എല്ലാവർക്കും പാഠം ആകണമെന്നും എല്ലാ കെട്ടിടത്തിലും ഫയർ ഓഡിറ്റിങ് നടത്തണമെന്നും മേയർ പറഞ്ഞു. കെട്ടിടങ്ങൾ കെട്ടിയടച്ചത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മേയർ പറഞ്ഞു.


കെട്ടിടത്തിലെ എക്സ്റ്റൻഷൻ അനുമതിയോട് കൂടിയാണോയെന്ന് പരിശോധിക്കുമെന്ന് മേയർ വ്യക്തമാക്കി. ഉദ്യോഗസ്ഥ തലത്തിൽ മീറ്റിങ് വിളിച്ച് ചേർക്കും. അവരോടുകൂടി ചോദിച്ച് കാരണം അറിഞ്ഞശേഷം കൂടുതൽ പ്രതികരിക്കുമെന്ന് മേയർ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകണമല്ലോയെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. എല്ലാ കട ഉടമകളെയും വിളിച്ചുവരുത്തി ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ബീന ഫിലിപ്പ് അറിയിച്ചു.




Sharing is Caring