കോഴിക്കോട്: മാറാട് കൂട്ടക്കൊല ഒരു വര്‍ഗീയ സംഘര്‍ഷമല്ല, കേരളത്തിലെ ആദ്യ ഭീകരാക്രമണമായിരുന്നു എന്ന വെളിപ്പെടുത്തലുകളുമായി മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ മുന്‍ മേധാവി റിട്ട. എസ് പി സി എം പ്രദീപ് കുമാറിന്റെ വെളിപ്പെടുത്തല്‍. ഹിന്ദുഐക്യവേദി കോഴിക്കോട്ട് സംഘടിപ്പിച്ച് മാറാട് അനുസ്മരണസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മികച്ച് അന്വേഷണോദ്യോഗസ്ഥനെന്ന് പേരെടുത്ത സി എം പ്രദീപ്കുമാര്‍ മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ വെളിപ്പെടുത്തിയത്.
മാറാട് കലാപത്തെക്കുറിച്ച് മദനിക്ക് നേരത്തെ വിവരം ഉണ്ടായിരുന്നു. മാറാട് കൂട്ടക്കൊലയ്ക്ക് തൊട്ടുമുന്‍പ് ഒരുസന്തോഷകരമായ വാര്‍ത്തവരാനുണ്ടായിരുന്നുവെന്ന് ജയിലില്‍ വച്ച് മദനി പറഞ്ഞിരുന്നു. വിദേശനാണ്യ വിനിമയത്തില്‍ നല്ല പരിചയമുള്ള കോഴിക്കോട്ടെ സ്വര്‍ണ്ണക്കച്ചവടക്കാരന് മദനിയും സൂഫിയ മദനിയുമായും ബന്ധമുണ്ട്. വെങ്ങളം മുതല്‍ പൊന്നാനിവരെയുള്ള റോഡ് സര്‍വ്വേക്കുപിന്നിലും മാറാട് ടൂറിസം പദ്ധതിയിലും ബേപ്പൂര്‍ തുറമുഖം സ്വകാര്യവത്കരിക്കാന്‍ ശ്രമിച്ചതിന് പിന്നിലും വന്‍ ഗൂഢാലോചനയുണ്ട്.
മാറാട് കൂട്ടക്കൊല ഒരു വര്‍ഗീയ സംഘര്‍ഷമല്ല. കേരളത്തിലെ ആദ്യ ഭീകരാക്രമണമായിരുന്നു. ആഗോളതീവ്രവാദ പ്രവര്‍ത്തനവും വര്‍ഗ്ഗീയതയും തമ്മില്‍ ബന്ധമില്ല. എട്ടുപേരെ കൊലപ്പെടുത്തുന്നതിലൂടെ വ്യാപകമായ കലാപത്തിനായിരുന്നു ആസൂത്രണം നടത്തിയത്. അതിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിരുന്നു. മലബാര്‍ മേഖലയിലാകെ വ്യാപക കലാപങ്ങള്‍ നടത്താനുള്ള ആസൂത്രിത സജ്ജീകരണങ്ങള്‍ ആണ് അന്ന് ഉണ്ടായത്. ഇതേ രീതിയിലുള്ള മറ്റൊരു ആസൂത്രിത ശ്രമമായിരുന്നു നാദാപുരത്തെ നരിക്കാട്ടേരി സ്‌ഫോടനവും. ബോംബു നിര്‍മാണത്തിനടെ അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ആസൂത്രണം ഗള്‍ഫിലാണ് നടന്നത്. സംഘര്‍ഷമുണ്ടാക്കി ഗള്‍ഫിലേക്ക് തന്നെ തിരിച്ചു പോവാന്‍ പദ്ധതിയിട്ട് സംഘം വഴിമധ്യേ കൊയിലാണ്ടിയില്‍ നിന്ന് തിരിച്ചുപോവുകയായിരുന്നു. ബോംബ് അബദ്ധത്തില്‍ പൊട്ടി 5 പേര്‍ മരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ഈ അന്വേഷണവും എവിടെയുമെത്തിയിട്ടില്ല.
പിടിയിലായ പാക്ചാരന്‍ ഫഹദും കേരളത്തിലെ പ്രമുഖ യുവജന രാഷ്ട്രീയ നേതാവും തമ്മില്‍ അടുത്തബന്ധമുണ്ടായിരുന്നു. പാക്ചാരന്‍ ഫഹദ് പിടിക്കപ്പെട്ടത് ഒന്നരവര്‍ഷത്തോളം കേരളത്തില്‍ താമസിച്ചതിനുശേഷമാണ്. ഡ്രൈവിംഗ് ലൈസന്‍സടക്കം നിരവധി തിരിച്ചറയില്‍ രേഖകള്‍ ഇവിടെ വെച്ച് ഉണ്ടാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. ഐ ബിയുടെ വിവര പ്രകാരം കര്‍ണാടക പോലീസാണ് ഫഹദിനെ അറസ്റ്റ്‌ചെയ്യുന്നത്. കേരളത്തില്‍ ബോംബാക്രമണം നടത്താനല്ല മറിച്ച് ഫണ്ട് മാനേജ് ചെയ്യലായിരുന്നു ഫഹദിന്റെ ചുമതലയെന്ന് ചോദ്യം ചെയ്യലില്‍ നിന്നും മനസിലായി. മാറാട് അന്വേഷണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഫഹദും കേരളത്തിലെ ഒരു പ്രധാന യുവജന നേതാവും തമ്മില്‍ ഫോണ്‍ ബന്ധം വെളിവായത്. ഈ യുവജന നേതാവിനെ ചോദ്യം ചെയ്തപ്പോള്‍ പരിഹാസ്യമായ മറുപടിയാണ് ഇതിന് നല്‍കിയത്.
കടപ്പുറത്ത് കളിക്കുമ്പോള്‍ ഫോണ്‍കടലില്‍ വീണുപോയതാണെന്നും മറ്റാരോ ഉപയോഗിച്ചതാണെന്നുമായിരുന്നു മറുപടി. ഈ നേതാവിന്റെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ വിവരം പരസ്യമാക്കരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടെന്നായിരുന്നു എന്നാണ് എനിക്കു കിട്ടിയ അറിയിപ്പ്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വീണ്ടും അയക്കുകയും നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തീവ്രവാദികള്‍ പല സംഘടനകളിലും കയറിപ്പറ്റിയിട്ടുണ്ട്.
മാറാട് കൂട്ടക്കൊല എട്ടുപേരെ കൊലപ്പെടുത്തിയ ക്രിമിനല്‍ കുറ്റത്തെക്കാള്‍ വലിയ മാനമുള്ളതാണെന്നും അന്തര്‍ദേശീയ തലത്തില്‍ ഗൗരവമേറിയ പ്രാധാന്യം അതിനുണ്ടെന്നുമാണ് അന്വേഷണത്തില്‍ നിന്ന് കണ്ടെത്താനായതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജുഡീഷ്യല്‍ കമ്മീഷന്റെ സുപ്രധാനമായ നിര്‍ദ്ദേശമായിരുന്നു കേസ് സി ബി ഐ അന്വേഷിക്കണമെന്നത്. എന്നാല്‍ അന്വേഷിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് സി ബി ഐ സ്വീകരിച്ചത്. മാറാട്കൂട്ടക്കൊലയെ സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും ഫലപ്രദമായി അവതരിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് സി ബി ഐ ഇത്തരത്തിലൊരു നിലപാടെടുക്കാന്‍ കാരണം. സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. ടി പി ചന്ദ്രശേഖരന്റെ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ആവേശം ഇക്കാര്യത്തില്‍ ഉണ്ടായില്ല. മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോഴിക്കോട്ടെ ഉയര്‍ന്ന ഒരു പോലീസുദ്യോഗസ്ഥന്‍പോലും വായിച്ചുനോക്കിയിട്ടില്ല.
ജുഡീഷ്യല്‍ കമ്മീഷന്റെ നിഗമനങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് തന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് കണ്ടെത്താനായതെന്ന് സി എം പ്രദീപ് കുമാര്‍ പറഞ്ഞു. മലബാര്‍ മേഖലയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട നിരവധി കേസുകളിലെ ഫയലുകള്‍ അപ്രത്യക്ഷമായിരിക്കുന്നു. പല പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ഇവ നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു ഫയല്‍ കോടതിയില്‍ നിന്നുതന്നെയാണ് നഷ്ടമായിരിക്കുന്നത്. അന്വേഷണം തുടരാന്‍ കഴിയാത്ത സാഹചര്യമാണ് ഫയലുകളുടെ തിരോധാനം ഉണ്ടാക്കിയിരിക്കുന്നത്. ഒരേ രീതിയില്‍ പല സ്റ്റേഷനുകളിലെ ഫയലുകള്‍ നഷ്ടമായതിന് പിന്നില്‍ ഒരേ ശക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കരുതേണ്ടിയിരിക്കുന്നത്.
അന്വേഷണവുമായി ബന്ധപ്പെട്ട് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ ചോദ്യം ചെയ്തത് വലിയ വിവാദമായി. പാക് നടനെ നായകനാക്കി കൈതപ്രം സിനിമയെടുക്കാന്‍ ശ്രമിച്ചിരുന്നു. നായകന്‍ എങ്ങിനെ എത്തിയെന്ന് കൈതപ്രത്തിന് പോലും വ്യക്തമാക്കാന്‍ കഴിഞ്ഞില്ല. മമ്മൂട്ടിയടക്കം പങ്കെടുത്ത പരിപാടിയില്‍ വെച്ച് ദുബായില്‍ നിന്നാണ് ഇതിന്റെ ശ്രമങ്ങള്‍ ആരംഭിക്കുന്നത്. മുംബൈ സിനിമരംഗത്തെ പ്രമുഖര്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളത് പോലെ മലയാള സിനിമയിലെ ചിലര്‍ക്കും പാക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം അദ്ദേഹം പറഞ്ഞു.
FLASHNEWS