പൊലീസുകാരന് പ്രതിയായ കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോഷണ കേസ് ഒത്തുതീര്‍പ്പായി. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. ഇതോടെ, ഐ പി സി 379 പ്രകാരമുള്ള മോഷണ കേസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നസീബ് അബ്ദുല്‍ റസാഖിന്റേതാണ് ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പൊലീസുകാരന് ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.