മണപ്പുറം ഫൗണ്ടേഷൻ നൽകുന്ന രണ്ടരലക്ഷം രൂപയുടെ ചികിത്സ സഹായം മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ കൈമാറുന്നു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ സമീപം
വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിലെ നിർധനരായ നാൽപതോളം രോഗികൾക്ക് ചികിത്സ ധനസഹായം നൽകി. ആകെ രണ്ടര ലക്ഷം രൂപയുടെ സഹായമാണ് നൽകിയത്.
മണപ്പുറം ഫിനാൻസിന്റെ സരോജിനി പദ്മനാഭൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമിത നന്ദൻ ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ അധ്യക്ഷത വഹിച്ചു.
ആശുപത്രികളിലും വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും ഉൾപ്പടെ ആരോഗ്യ മേഖലയിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷൻ നടപ്പിലാക്കുന്നത്. ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, ജനറൽ മാനേജർ ജോർജ് മൊറേലി എന്നിവർ പങ്കെടുത്തു.