
കാനഡയിലെ മാനിറ്റോബയിലുണ്ടായ വിമാനാപകടത്തില്‍ പൈലറ്റിന് പരുക്കേറ്റു. ഹൈവേ 68-ഹൈവേ 233 ഇന്‍റർസെക്ഷനിലാണ് അപകടം സംഭവിച്ചത്.പൈലറ്റിനെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആര്‍സിഎംപി അറിയിച്ചു. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
ക്രോപ്പ് ഡസ്റ്റിങ് വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് റോഡ് സൈഡിലെ വയലില്‍ ഇടിച്ചിറങ്ങുകയും വിമാനത്തിന്‍റെ ചിറകുകളിലൊന്ന് മരത്തില്‍ ഇടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വിമാനം തകര്‍ന്നു.

ട്രാന്‍സ്‌പോട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ഓഫ് കാനഡയുടെ നേതൃത്വത്തില്‍ അന്വേഷണം അപകടനത്തിനെക്കുറിച്ച് അന്വേഷണം നടത്തും.
