കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് സഹായഹസ്തവുമായി മണപ്പുറം ഫിനാൻസ്

തൃശ്ശൂർ : നാട്ടികയിൽ പ്രവർത്തിച്ചു വരുന്ന ലുലു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഒരു ലക്ഷം രൂപ വിലവരുന്ന ആരോഗ്യഉപകരണങ്ങൾ സംഭാവന ചെയ്തു മണപ്പുറം ഫിനാൻസ്. സെന്ററിലേക്ക് ആവശ്യമായ സ്‌ട്രെച്ചറുകൾ , വീൽ ചെയറുകൾ, ഫാനുകൾ തുടങ്ങിയവയാണ് വിതരണം ചെയ്‌തത്‌. മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടർ വി. പി. നന്ദകുമാർ ലുലു സി.എഫ്. എൽ.ടി.സി അഡ്മിനിസ്ട്രേറ്റർ ഡോ. കെ. രാധാകൃഷ്ണന് അവശ്യോപകരണങ്ങൾ കൈമാറി.

കോവിഡ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യഉപകരണങ്ങൾ ആവിശ്യാനുസരണം ട്രീറ്റ്മെന്റ് സെന്ററിൽ എത്തിച്ചു, ജനങ്ങൾക്കു പിന്തുണയായി തുടർന്നും കൂടെയുണ്ടാകുമെന്ന് മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടർ വി. പി. നന്ദകുമാർ പറഞ്ഞു.

കെ സി പ്രസാദ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ് കോ പ്രൊമോട്ടർ സുഷമ നന്ദകുമാർ, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ . ജോർജ്‌ ഡി ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ ഓ. സനോജ് ഹെർബർട്ട് , സീനിയർ പി ആർ.ഓ. അഷറഫ് കെ.എം എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *