അഗ്‌നിപഥ് പദ്ധതി: പെന്‍ഷന്‍ പ്രായം 65 ആക്കണമെന്ന് മമത ബാനര്‍ജി

ഡല്‍ഹി: ചെറുപ്പക്കാരുടെ ഭാവിയെകരുതി അഗ്‌നിപഥ് പദ്ധതി വഴി സൈന്യത്തില്‍ ചേരുന്നവരുടെ പെന്‍ഷന്‍ പ്രായം 65 വയസായി ഉയര്‍ത്തണമെന്ന് മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.

നിലവിലെ നാലു വര്‍ഷ സര്‍വീസിന് ശേഷം അഗ്‌നിപഥില്‍ ചേരുന്നവരുടെ ഭാവി ഇരുളടഞ്ഞതാകും. നാലു വര്‍ഷത്തിന് ശേഷം അവര്‍ എന്തു ചെയ്യും. കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതിയാണ് വേണ്ടത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നതെന്നും മമത ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *