മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തിലേക്ക്

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും. 93 സീറ്റുകളില്‍ 50 സീറ്റും വിജയിച്ചാണ് മുയിസുവിന്റെ പാര്‍ട്ടി വീണ്ടും ഭരണത്തിലേറുന്നത്. മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി പത്ത് സീറ്റുകളും സ്വതന്ത്രര്‍ ഒമ്പത് സീറ്റുകളും നേടിയതായി മാലദ്വീപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാലദ്വീപ് ഡെവലപ്‌മെന്റ് അലയന്‍സ് രണ്ട് സീറ്റും ജുംഹൂറി പാര്‍ട്ടി ഒരു സീറ്റും നേടി. ഡെമോക്രാറ്റുകള്‍, മാലദ്വീപ് നാഷണല്‍ പാര്‍ട്ടി, അധാലത്ത് പാര്‍ട്ടി എന്നിവര്‍ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.മാലദ്വീപ് ചരിത്രത്തിലെ ഇരുപതാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് നടന്നത്. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിയായ പിഎന്‍സി 90 സ്ഥാനാര്‍ത്ഥികളെയാണ് അണിനിരത്തിയിരുന്നത്. ഇന്ത്യ അനുകൂല മാല്‍ദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 89 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ആകെ പത്ത് സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളൂ.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് 207,693 പേര്‍ വോട്ട് രേഖപ്പെടുത്തി,. 72.96 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതില്‍ 104,826 പുരുഷന്മാരും 102,867 സ്ത്രീകളും ഉള്‍പ്പെടുന്നു. ആകെ 284,663 വോട്ടര്‍മാരാണ് മാലിദ്വീപിലുള്ളത്. മാലദ്വീപിലും മറ്റ് മൂന്ന് രാജ്യങ്ങളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി 602 ബാലറ്റ് പെട്ടികള്‍ സ്ഥാപിച്ചിരുന്നു. ഇന്ത്യയും ശ്രീലങ്കയും മലേഷ്യയുമാണ് മാലദ്വീപിന് പുറത്ത് ബാലറ്റ് സ്ഥാപിച്ച മൂന്ന് രാജ്യങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *