മലപ്പുറത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി



മലപ്പുറത്ത് കോളറ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോളറ സ്ഥിരീകരിച്ച കുറ്റിപ്പുറം തെക്കേ അങ്ങാടി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ കിണറുകളിലെ വെളളം സംഘം ശേഖരിച്ചു. നിലവിലത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യവകുപ്പ് വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ തീരുമാനമായി. ഇതിനിടെ ജില്ലയില്‍ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. താനാളൂര്‍ സ്വദേശിയായ യുവാവിലാണ് രോഗം സ്ഥിരീകരിച്ചത്. ഹോട്ടലുകളിലും കൂള്‍ബാറുകളിലും പരിശോധന വ്യാപിപ്പിക്കാനും തീരുമാനമായി. നിലവാരമില്ലാത്ത ഹോട്ടലുകളോ കൂള്‍ബാറുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പപ്പോള്‍ തന്നെ നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




Sharing is Caring