പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും


ആഭ്യന്തര സുരക്ഷ, സാമൂഹ്യ-സാമ്പത്തിക ആസൂത്രണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍ ചേരും. 11 മണിക്ക് രാഷ്ട്രപതി ഭവനില്‍ വച്ചാണ് കൂടിക്കാഴ്ച. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ചും, സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തും. പതിനേഴ് കേന്ദ്രമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.


സംസ്ഥാനങ്ങള്‍ക്ക് മേലുള്ള കേന്ദ്രത്തിന്റെ ഭരണ കൈകടത്തലുകള്‍ക്കെതിരായ പ്രതിഷേധമായിരിക്കും ഭൂരിഭാഗം മുഖ്യമന്ത്രിമാരും കൂടിക്കാഴ്ചയില്‍ ഉന്നയിക്കുക എന്നാണ് വിവരം.




Sharing is Caring