കൊലപാതക കേസിലെ ആരോപണ വിധേയനെ ജില്ലാ കലക്ടറാക്കിയത് തെറ്റായ നടപടി; രൂക്ഷ പ്രതികരണവുമായി കെ സി വേണുഗോപാല്‍

മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ച് കെ സി വേണുഗോപാല്‍. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ആലപ്പുഴ ജില്ലയുടെ ഭരണച്ചുമതല ഏല്‍പ്പിച്ച നടപടി ശരിയായില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.

സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മനസിലാകുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശൈലിയിലെ മാറ്റമാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂറും രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *