മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടയാളെ ജില്ലാ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല

കോഴിക്കോട് :മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടയാളെ ആലപ്പുഴ ജില്ലാ കലക്ടര്‍ ആയി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല.

ശ്രീറാം വെങ്കിട്ടരാമനെ എന്തടിസ്ഥാനത്തിലാണ് ആലപ്പുഴ കലക്ടര്‍ ആയി നിയമിച്ചതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇപ്പോഴും നിലനില്‍ക്കുന്ന കൊലപാതക കേസിലുള്‍പ്പെട്ട വ്യക്തിയാണ് വെങ്കിട്ടരാമന്‍. തീരുമാനം പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ശ്രീറാമിനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *