ലോട്ടറി ടിക്കറ്റ് വിതരണത്തിലെ ക്രമക്കേടിനെതിരെ 15 ന് (ഐ.എൻ.ടി.യു.)സിലോട്ടറി ഡയറക്ട്രേറ്റ് മാർച്ചും ധർണ്ണയും

കോഴിക്കോട് :ലോട്ടറി വിൽപന തൊഴിലാളികൾക്കും ഏജന്റുമാർക്കും ആവശ്യമായ ടിക്കറ്റുകൾ നൽകാതെ ക്രിതൃമടിക്കറ്റ് ക്ഷാമം ഉണ്ടാക്കുകയും മാനദണ്ഡങ്ങൾ മറികടന്ന് ജില്ലാ ലോട്ടറി ഓഫീസുകളിലും സബ് ഓഫീസുകളിലും ടിക്കറ്റ് വിതരണം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടും ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി 15 ന് തിരുവനന്തപുരം ലോട്ടറി ഡയറക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തുവാൻ സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു.

ക്ഷേമനിധി അംഗ ങ്ങളായ അർഹരായ പന്ത്രണ്ടായിരത്തി അഞ്ഞൂറിൽപരം ലോട്ടറി തൊഴിലാളികൾക്ക് ഇനിയും ഓണം ബോണസ് നൽകാത്ത അധികൃതരുടെ നടപടിക്കെതിരെ കൂടിയാണ് സമരം നടത്തുന്നത്.

ഡിസംബർ ആദ്യവാരം കൂടുതലായി അച്ചടിച്ച ആറ് ലക്ഷം ടിക്കറ്റുകൾ ജില്ലാ ഓഫീസിലും സബ് ഓഫീസിലും ലഭിച്ചെങ്കിലും ആവശ്യപ്പെട്ട തൊഴിലാളികൾക്കും ഏജന്റുമാർക്കും നൽകാതെ വിതരണത്തിൽ വൻ ക്രമക്കേട് നടക്കുന്നതെന്നും അന്യഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് ഐ.എൻ.ടി.യു സി സമരം നടത്തുന്നത്.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ ആദ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ പി.പി. ഡാന്റെ സ് , പി.വി. പ്രസാദ്, കെ.എം. ശ്രീധരൻ ,M.C തോമസ് രഞ്ജിത്ത് കാനോത്. ഷാജു പൊൻപാറ കെ.പി.രാധാകൃഷ്ണൻ , കെ. കനകൻ, , എം.ഏ.ജോസഫ് , ഏ. രാമദാസ് , വി.ടി. സേവ്യർ , പി.എൻ. സതീശൻ , കെ.പി.സോമസുന്ദരം, ടി.എം. വാസുദേവൻ നായർ , പൂന്തോടൻ ബാലൻ, ടി.എം. വാസുദേവൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *