ലയണല്‍ മെസിക്ക് കഴിഞ്ഞ വര്‍ഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് കഴിഞ്ഞ വര്‍ഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്. ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ അര്‍ജന്റീന ഫുട്‌ബോള്‍ ടീം, ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം സ്വന്തമാക്കി.ഏതെങ്കിലും ഒരു താരം ഈ അവാര്‍ഡ് രണ്ടുതവണ കരസ്ഥമാക്കുന്നത് ആദ്യമായാണ്.

2020 ലാണ് മെസി നേരത്തെ ലോറസ് പുരസ്‌കാരം സ്വന്തമാക്കിയത്. ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് താരം റഫേല്‍ നദാല്‍, മോട്ടോര്‍ റേസിങ് താരം മാക്‌സ് വെസ്റ്റാപ്പന്‍ എന്നിവരെ പിന്തള്ളിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *