ദളപതി വിജയ്‍യുടെ ലിയോയെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.ആദ്യ ദിവസംകൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ കയറി എന്നാണ് പുറത്തുവരുന്നത്. കേരളത്തില്‍ നിന്നും 11 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.ആഗോള തലത്തില്‍ നിന്ന് 140 കോടി കളക്ഷൻ ചിത്രം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ നിന്നുമുള്ള ആദ്യ ദിന കലക്‌ഷൻ 30 കോടിയാണ്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരള, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 10 കോടിക്കു മേലെ കളക്ഷൻ നേടാൻ ലിയോയ്ക്കായി. ഈ റെക്കോര്‍ഡ് സൃഷ്ടിക്കുന്ന ആദ്യ ഇന്ത്യൻ നടനാണ് വിജയ്. ആദ്യ ദിനം തന്നെ 100 കോടി നേടുന്ന വിജയ് ചിത്രമെന്ന റെക്കോര്‍ഡും ലിയോ സ്വന്തമാക്കി. ഇതുവരെ രജനിയുടെ 2.0 യും കബാലിയും മാത്രമാണ് 100 കോടി തൊട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നു മാത്രമല്ല ലോകവ്യാപകമായി മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നോര്‍ത്ത് അമേരിക്കയിലും ഓസ്ട്രേലിയയിലും ഏറ്റവും മികച്ച ഓപ്പണിങ് നേടുന്ന ചിത്രമായിരിക്കുകയാണ് ലിയോ.ചിത്രത്തിന്റെ നിര്‍മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ഇതിനോടകം സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത് ബ്ലോക്ബസ്റ്റര്‍ എന്നാണ്. മാസ്റ്ററിനു ശേഷം വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. വിജയ് ആരാധകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്നതാണ് ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.













