ബംഗളുരുവില്‍ മലയാളി നീന്തല്‍ പരിശീലകൻ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. പാലക്കാട് കൊടുവായൂര്‍ സ്വദേശി അരുണ്‍ ആണ് മരിച്ചത്.ഇന്ദിരാ നഗര്‍ എച്ച്‌എഎല്‍ സെക്കന്റ് സ്റ്റേജില്‍ പ്രവര്‍ത്തിക്കുന്ന സ്വിമ്മിങ്ങ് അക്കാദമിയിലെ നീന്തല്‍ കുളത്തിലേക്ക് ഇന്നലെ വൈകീട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
രണ്ടുമാസം മുൻപാണ് അക്കാദമിയിലെ സ്വിമ്മിങ്ങ് കോച്ചായി അരുണ്‍ ജോലിക്ക് ചേര്‍ന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.














