വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്ത് ഇറക്കും. മൂന്ന് ക്രെയിനുകളില്‍ ആദ്യത്തേത് ഇന്നലെ ഇറക്കിയിരുന്നു.ഷിൻ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയില്‍ നിന്നെത്തിയ വിദഗ്ദരും ചേര്‍ന്നാണ് ക്രെയിൻ ഇറക്കുന്നത്. മൂന്നാമത്തെ ക്രെയിനും ഇറക്കി ചൊവ്വാഴ്ച്ചയോടെ കപ്പല്‍ മടങ്ങാനാണ് നീക്കം
ഷെൻ ഹുവ 15 കപ്പലില്‍ ചൈനീസ് പൗരന്മാര്‍ക്ക് എമിഗ്രേഷൻ ക്ലിയറൻസ് കിട്ടാത്തതായതോടെ കപ്പലിലെത്തിച്ച ക്രെയിനുകള്‍ ഇറക്കാന്‍ സാധിച്ചിരുന്നില്ല.

അദാനി ഗ്രൂപ്പിന്‍റെയും സംസ്ഥാന സര്‍ക്കാറിന്‍റെയും സമ്മര്‍ദ്ദത്തിന് ഒടുവിലാണ് 12 ചൈനീസ് പൗരന്മാരില്‍ 3 പേര്‍ക്ക് കപ്പലില്‍ നിന്ന് കരയിലേക്ക് ഇറങ്ങാൻ അനുമതി കിട്ടിയത്. ഏറ്റവും വിദഗ്ധരായ 3 പേര്‍ക്കെങ്കിലും അനുമതി വേണമെന്ന ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ അംഗീകരിച്ചത്.













