ഷെയ്ൻ നിഗവും സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തുന്ന ‘വേല’ റിലീസ് തീയതി പ്രഖ്യാപിച്ചു . ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം. സജാസ് ആണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം .
പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാർജുനൻ എന്ന പോലീസ് കഥാപാത്രത്തെ സണ്ണിവെയ്‌നും അവതരിപ്പിക്കുന്നു. സിദ്ധാർഥ് ഭരതൻ ചിത്രത്തിൽ ശ്രദ്ധേയമായ പോലീസ് കഥാപാത്രത്തിലെത്തുന്നു.

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനും ലിറിക് വീഡിയോയ്ക്കും ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്നതിനൊപ്പം യുട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ എത്തുകയും ചെയ്തുസിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് നിർമ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിർവഹിച്ചിരിക്കുന്നു. ചിത്രം കേരളത്തിൽ നവംബർ 10-ന് തിയേറ്ററുകളിലേക്കെത്തും.













