
മലപ്പുറം: മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുഖപ്രസംഗം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിര ലീഗ് നടപടിയെടുക്കുമെന്നു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഒരിക്കല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പത്രം വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയാണ്. പാര്‍ട്ടിയോട് ചോദിക്കാതെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. നടപടി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് പിന്നീട് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
