തിരുവനന്തപുരം: പിണറായി വിജയന്റെ ‘പരനാറി’ പ്രയോഗത്തെ ന്യായീകരിച്ചു ദേശാഭിമാനി മുഖപ്രസംഗം. ‘ഭാഷയുടെ പരിവേഷ നഷ്ടം’ എന്ന പേരിലുള്ള ലേഖനത്തില്‍ പിണറായി ഉപയോഗിച്ചത് സത്യസന്ധതയുള്ള നാടന്‍ പ്രയോഗമാണെന്നു പറയുന്നു. ചതിയും വഞ്ചനയും നെറികേടും കാണുമ്പോള്‍ സത്യസന്ധതയുള്ള നേതാക്കള്‍ അതു തുറന്നുകാട്ടാന്‍ പറ്റുന്ന നാടന്‍ വാക്ക് ഉപയോഗിക്കും. അതല്ലാതെ അലക്കിത്തേച്ചു മിനുക്കി വെടിപ്പാക്കിയ ഭാഷ ഉപയോഗിക്കാനുള്ള കാപട്യം കാണിക്കാറില്ല. മിനുപ്പും വെടിപ്പും ഒക്കെ പ്രവൃത്തിയിലാണു വേണ്ടത്. അതേക്കുറിച്ചു പറയുന്ന വാക്കുകളില്‍ ഉണ്ടാകണമെന്നു ശഠിക്കരുത്. നെറികേടു കാട്ടിയതില്‍ കുഴപ്പമില്ല, ആ നെറികേടിനെ വിമര്‍ശിക്കുമ്പോള്‍ ഉപയോഗിച്ച ഭാഷക്ക് മാന്യതയില്ലെന്നു മുറവിളി കൂട്ടുകയാണ് എന്നും ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.