ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി. പട്യാലഹൗസ് കോടതി ജൂണ്‍ ആറ് വരെയാണ് കെജ്‌രിവാളിെന്റ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. ജാമ്യത്തുക കെട്ടിവെക്കാന്‍ കെജ്‌രിവാള്‍ ഇന്നും തയ്യാറാക്കാത്തതിനെ തുടര്‍ന്നാണ് കസ്റ്റഡി നീട്ടിയത്.
ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസിലാണ് കേജ്‌രിവാളിനെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ എടുത്തത്. തിഹാര്‍ ജയിലിലാണ് അരവിന്ദ് കെജ്‌രിവാളിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.