പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ലളിത് മോദി


ദില്ലി: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്ക് മേല്‍ രാജിസമ്മര്‍ദ്ദമേറുമ്പോള്‍ ലളിത് മോഡിയുടെ പുതിയ ട്വീറ്റ് ബോംബ് ബി ജെ പിക്ക് തുറുപ്പു ചീട്ടായേക്കുമെന്ന് സൂചന.


ലണ്ടനില്‍ വച്ച് താന്‍ പ്രിയങ്ക ഗാന്ധിയെയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെയും കണ്ടുവെന്ന് മോഡി വെളളിയാഴ്ച രാവിലെ നടത്തിയ ട്വീറ്റില്‍ പറയുന്നു. ഇരുവരെയും ഒരുമിച്ചല്ല കണ്ടതെന്നും മോഡി തന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.


യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് മോഡി പ്രിയങ്കയെയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെയും കണ്ടത്. പുതിയ വെളിപ്പെടുത്തല്‍ സുഷമ സ്വരാജിന്റെയും വസുന്ധര രാജെയുടെയും രാജി ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുന്ന കോണ്‍ഗ്രസിനു തിരിച്ചടിയാവാനും സാധ്യതയുണ്ട്.

എന്നാല്‍ ലളിത് മോദിയുമായി പ്രിയങ്കയും ഭര്‍ത്താവും കൂടിക്കാഴ്ച നടത്തിയതില്‍ ഒരു തെറ്റുമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. കൂടിക്കാഴ്ചയില്‍ അസ്വഭാവികത ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് വ്ക്താവ് രണ്‍ദീപ് സവരാജ്വാല് അറിയിച്ചു



Sharing is Caring