ലഖിംപുര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാല്‍നടയായി പോകുന്ന കര്‍ഷകരെ വാഹനം ഇടിച്ചു തെറുപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ വാഹനത്തിന്റെ പുറകെ മറ്റൊരു വാഹനം പോകുന്നതും വീഡിയോയില്‍ കാണാം.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്താണ് പ്രിയങ്ക വീഡിയോ പങ്കുവച്ചത്.
സമരക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇത്. എന്നാല്‍ എന്നാല്‍ ഇതു തന്നെയാണോ യഥാര്‍ത്ഥ ദൃശ്യങ്ങളെന്ന് പോലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
.@narendramodi जी आपकी सरकार ने बग़ैर किसी ऑर्डर और FIR के मुझे पिछले 28 घंटे से हिरासत में रखा है।
अन्नदाता को कुचल देने वाला ये व्यक्ति अब तक गिरफ़्तार नहीं हुआ। क्यों? pic.twitter.com/0IF3iv0Ypi
— Priyanka Gandhi Vadra (@priyankagandhi) October 5, 2021