കൊവിഡിന്റെ മറവില്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രതിഷേധ ദിനം ആചരിച്ചു

കൊയിലാണ്ടി:കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മേഖലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് ജോലി സമയം 12 മണിക്കൂറായി ദീര്‍ഘിപ്പിക്കുന്നതടക്കമുള്ള തൊഴിലാളി വിരുദ്ധനയങ്ങള്‍ തിരുത്തുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് അവസാനിപ്പിക്കുക, ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടം സംഭവിച്ച തൊഴിലാളികള്‍ക്ക് പ്രതിമാസം 7,500 രൂപ വീതം നല്‍കുക, കുടിയേറ്റ തൊഴിലാളികളെ സൗജന്യമായി അവരുടെ നാടുകളിലെത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു സമരം.

ലോക്ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുത്ത സമര വളണ്ടിയർമാർ സാമൂഹ്യ ആകലം പാലിച്ച് മാസ്ക് ധരിച്ച് പ്ലക്കാർഡുകൾ കൈകളിലേന്തിയാണ് സമരത്തിൽ അണിനിരന്നത്.

കൊയിലാണ്ടി ഹെഡ് പോസ്റ്റാഫിന് മുന്നിൽ നടന്ന പ്രതിഷേധം സി.ഐ.ടി.യു ഏരിയാ വൈസ് പ്രസിഡണ്ട് ടി.കെ.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തേജ ചന്ദ്രൻ സ്വാഗതവും ,അഡ്വ.സുനിൽ മോഹൻ അദ്ധ്യക്ഷത വഹിച്ചു. റാഫി, സുനിലേശൻ.സി.എം എന്നിവർ സംസാരിച്ചു. T. V ദാമോധരൻ, P. V മുഹമ്മദ്, സുധീഷ് എന്നിവർ നേത്രത്വം നൽകി.

പെരുവട്ടൂർ പോസ്റ്റോഫിസിന് മുമ്പിൽ നടന്ന സമരം നഗരസഭ കൌൺസിലറും മേഖലാ കമ്മിറ്റി അംഗവുമായ പി. എം. ബിജു ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ മണമൽ അദ്ധ്യക്ഷം വഹിച്ച സമരത്തിൽ എം. വി. ബാലൻ സംസാരിച്ചു ടി. പി. ഷാജു, പ്രസാദ്. കെ. കെ. തുടങ്ങിയവർ സംസാരിച്ചു.

കുറുവങ്ങാട് പോസ്റ്റോഫീസിന് മുമ്പിൽ നടന്ന സമരം നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) മേഖലാ സെക്രട്ടറി വി. എം. സിറാജ് ഉദ്ഘാടനം ചെയ്തു. എം. കരുണാകരൻ അദ്ധ്യക്ഷതവഹിച്ചു. കെ. വി. രതീഷ് സ്വാഗതവും സി.കെ. രവി നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *