മോഹന്‍ലാലിന് പിറന്നാളാശംസയുമായി ദുല്‍ഖര്‍


മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളിലൊരാളാണ് താരം മോഹന്‍ലാല്‍. ആരാധകര്‍ സ്‌നേഹത്തോടെ ലാലേട്ടന്‍ എന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായി തന്നെ നില്‍ക്കുന്നതാണ് താരം. ഇപ്പോളിതാ മോഹന്‍ലാലിന് പിറന്നാളാശംസയുമായി വന്നിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.


പത്മരാജന്‍റെ രചനയിലും സംവിധാനത്തിലും 1986ല്‍ പ്രദര്‍ശനത്തിനെത്തിയ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ ‘സോളമന്‍’ എന്ന നായക കഥാപാത്രമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ദുല്‍ഖര്‍ പറയുന്നു. സോളമന്‍ നായിക സോഫിയ (ശാരി)യോട് പറയുന്ന ഡയലോഗ് സഹിതമാണ് ദുല്‍ഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.


ദുല്‍ഖറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്..;

“സോളമന്‍: രണ്ടാമത്തെ ഹോണ്‍ കേള്‍ക്കുമ്ബോള്‍ ഇറങ്ങിവരാമെന്നു പറഞ്ഞിട്ട്?.. താങ്കള്‍ ചെയ്‍ത വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍, എന്‍റെ എക്കാലത്തെയും പ്രിയ ചിത്രത്തിലെ പ്രിയപ്പെട്ട കഥാപാത്രം. നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ലാലേട്ടന് വളരെ വളരെ സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു. എപ്പോഴും സ്നേഹം. ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ”, ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.



Sharing is Caring